വ്യത്യസ്തമായി പരീക്ഷിച്ചവയില്‍ ഏറെയിഷ്ടം ഒച്ചുകറി ; തവളയുടെ കാര്യം പിന്നെ പറയുകയെ വേണ്ട ; ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് കാജോളും അജയ് ദേവ്ഗണും പറയുന്നു

ഫിലിം ഡസ്ക്
Monday, February 24, 2020

ബോളിവുഡിലെ നമ്പര്‍വണ്‍ താരദമ്പതികളാണ് കാജോള്‍-അജയ്‌ദേവ്ഗണ്‍ ദമ്പതികള്‍. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് പറയുകയാണ് ഈ ദമ്പതികള്‍. പാചകകാര്യത്തില്‍ താന്‍ വട്ടപ്പൂജ്യമാണെന്നും അജയ് മികച്ച കുക്കാണെന്ന് കജോള്‍ സമ്മതിക്കുന്നുമുണ്ട്.ഇപ്പോള്‍ തിരക്കായതിനാല്‍ അജയ് ഒന്നും ചെയ്യാറില്ലെന്നും കജോള്‍ പറയുന്നു.

എന്നാല്‍ ഭാര്യ പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും അപൂര്‍വമാണെന്നാണ് അജയ് പറയുന്നത്. ഭക്ഷണത്തോട് പ്രിയമുള്ളവരാണ് രണ്ടുപേരുമെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ വീട്ടില്‍ മിക്കവരും ഡയറ്റിങ് തുടങ്ങിയതു കൊണ്ട് പരീക്ഷണങ്ങള്‍ കുറവാക്കി ആരോഗ്യകരമായ ഭക്ഷണമാണ് കൂടുതലെന്നും ഇവര്‍ പറയുന്നു. മുമ്പ് പഞ്ചാബി ഭക്ഷണങ്ങളാണ് ഉണ്ടാക്കിയിരുന്നതെന്നും കജോള്‍ പറയുന്നു.

അജയ് യുടെ അമ്മയ്ക്കും തനിക്കും ഞണ്ട് ഒറുപോലെ പ്രിയപ്പെട്ടതാണെന്നും കജോള്‍ പറയുന്നു.മീനും തനിക്ക് അതുപോലെ പ്രിയപ്പെട്ടതാണെന്നും കാജോള്‍ പറയുന്നു.

മകള്‍ക്ക് സുഷി പോലുള്ള ജാപ്പനീസ് ഭക്ഷണങ്ങളോടാണ് പ്രിയമെന്നും, മകന് പഞ്ചാബി വിഭവങ്ങളാണ് ഇഷ്ടം. മട്ടന്‍, ദാല്‍, പറാത്ത ഒക്കെയാണ് അവനിഷ്ടമെന്നും ഇവര്‍ പറയുന്നു. വ്യത്യസ്തമായി പരീക്ഷിച്ച വിഭവങ്ങളില്‍ ഏറെയിഷ്ടപ്പെട്ടത് ഒച്ചാണെന്നും തവള കൊണ്ടുണ്ടാക്കിയ ഡിഷുകളും ഇഷ്ടമാണെന്നും ഇവര്‍ പറയുന്നു.

നാലുപേരും പുറത്തു പോയാല്‍ ഒരുപോലെ ഓര്‍ഡര്‍ ചെയ്യുന്നത് ചൈനീസ് ഭക്ഷണങ്ങളാണ്, എല്ലാവരും അതിന്റെ കടുത്ത ആരാധകരാണ്. സ്ട്രീറ്റ് ഫുഡുകളോടും അജയ്ക്കും തനിക്കും ഏറെ ഇഷ്ടമാണെന്ന് കജോള്‍ പറയുന്നു.

ഭേല്‍പൂരി, വടാപാവ്, പാനിപൂരി എന്നിവയെല്ലാം പുറത്തുപോവുമ്പോള്‍ കഴിക്കും, പാനിപൂരിയൊക്കെ മിക്കവാറും വീട്ടില്‍ ഉണ്ടാകാറുമുണ്ടെന്നും കജോള്‍ പറയുന്നു.

×