Advertisment

നാണം കെട്ട് കഴിഞ്ഞാല്‍ പിന്നെ കുഴപ്പമൊന്നും ഇല്ലല്ലോ, നനഞ്ഞിറങ്ങിയാല്‍ കുളിച്ച് കേറാം എന്നൊരു ചൊല്ലുണ്ട്. നാണം കെട്ട് കഴിഞ്ഞാല്‍ പിന്നെ എന്താ കുഴപ്പം, വീണിടം വിഷ്ണുലോകം എന്നാണ് അവസ്ഥ. മുഖ്യമന്ത്രി പദവിയില്‍ നിന്നും ജയിലിലേക്ക് പോകുന്നതിനെകുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് ദുഃഖമുണ്ട്: പരിഹസിച്ച് അജയ് തറയില്‍

New Update

publive-image

Advertisment

കൊച്ചി: നനഞ്ഞിറങ്ങിയാൽ കുളിച്ച് കയറാം എന്നതാണ് കേരള സർക്കാരിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും അവസ്ഥയെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ. ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മറ്റ് മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അജയ് തറയിൽ. മുഖ്യമന്ത്രി പദവിയിൽ നിന്നും ജയിലിലേക്ക് പോകുന്നതിനെകുറിച്ചോർത്ത് ഞങ്ങൾക്ക് ദുഃഖമുണ്ടെന്നും അജയ് തറയിൽ പരിഹസിച്ചു.

നാണം കെട്ട് കഴിഞ്ഞാൽ പിന്നെ കുഴപ്പമൊന്നും ഇല്ലല്ലോയെന്നും അജയ് തറയിൽ പറഞ്ഞു. നനഞ്ഞിറങ്ങിയാൽ കുളിച്ച് കേറാം എന്നൊരു ചൊല്ലുണ്ട്. നാണം കെട്ട് കഴിഞ്ഞാൽ പിന്നെ എന്താ കുഴപ്പം, വീണിടം വിഷ്ണുലോകം എന്നാണ് അവസ്ഥ. കേരള സർക്കാർ നടത്തിയ അഴിമതി പണം ഡോളറാക്കി മാറ്റി വിദേശത്തേക്ക് കയറ്റിയതാണ് കേസ്.

ഇവർക്കെല്ലാം വിദേശത്തുള്ള ബിസിനസിനെ കുറിച്ച് അറിയാം. ഇത്തരമൊരു ആരോപണം നിസ്സാരമ്മല്ല. അമ്പതാം വയസിൽ 370 കോടിയുടെ അഴിമതി നടത്തി കേസ് സുപ്രീംകോടതിയിൽ നിൽക്കുകയാണ്. ആ മഹത്തായ വ്യക്തി ഇപ്പോൾ ഇത് ചെയ്യില്ലായെന്ന് പറയാനുള്ള ചങ്കൂറ്റം ആർക്കാണുള്ളത്.’ അജയ് തറയിൽ പറഞ്ഞു.

സ്വപ്‌ന സുരേഷിനെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും നാല് മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ടെന്നും അജയ് തറയിൽ ആരോപിച്ചു.

Advertisment