കൊവിഡ് വ്യാപനത്തില്‍ പകച്ചുനില്‍ക്കുന്ന മഹാരാഷ്ട്രയ്ക്ക് അജിങ്ക്യ രഹാനെയുടെ സഹായ ഹസ്തം; സംഭാവന ചെയ്തത് 30 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍

സ്പോര്‍ട്സ് ഡസ്ക്
Saturday, May 1, 2021

മുംബൈ: കൊവിഡ് വ്യാപനത്തില്‍ പകച്ചുനില്‍ക്കുന്ന മഹാരാഷ്ട്രയ്ക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. മിഷന്‍ വായുവിലേക്ക് 30 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് രഹാനെ സംഭാവന ചെയ്തത്.

രഹാനെയ്ക്ക് നന്ദിയറിയിച്ച് മറാത്ത ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഏറ്റവും ആവശ്യമായ ജില്ലകളിലേക്ക് എത്തിക്കുമെന്നും അവര്‍ അറിയിച്ചു.

നേരത്തെ പഞ്ചാബ് കിങ്സിന്റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസീസ് താരം പാറ്റ് കമ്മിന്‍സും മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ എന്നിവരക്കമുള്ളയാളുകളും ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

×