രാജീവ് ഗാന്ധി വധം ; നളിനിയുടെ പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ചെന്നൈ: മകളുടെ വിവാഹത്തിനായി പരോള്‍ നേടി പുറത്തിറങ്ങിയ രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ കാലാവധി മദ്രാസ് ഹൈക്കോടതി നീട്ടി. ഈ മാസം 25 ന് പരോള്‍ അവസാനിക്കാനിരിക്കേ മൂന്നാഴ്ചത്തേക്കാണ്  പരോള്‍ നീട്ടി നല്‍കിയത്.

വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള നളിനിക്ക് കഴിഞ്ഞ മാസമാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു മാസത്തെ പരോള്‍ കോടതി അനുവദിച്ചത്. എന്നാല്‍ പരോള്‍ നീട്ടിക്കിട്ടാനുള്ള അപേക്ഷ ജയില്‍ ഡി.ഐ.ജി നിരസിച്ചതിനെ തുടര്‍ന്ന് നളിനി കോടതിയെ സമീപിക്കുകയായിരുന്നു.

പരോള്‍ ഒരുമാസം കൂടി നീട്ടി നല്‍കുന്നതിന് നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

 

×