Advertisment

നിയമസഭാ തെരഞ്ഞടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് എകെ ആന്റണി

New Update

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

Advertisment

publive-image

നിയമസഭാ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ടുന്ന നിലപാടുകളെ കുറിച്ച്‌ രാഹുല്‍ ഗാന്ധിയും താരിഖ് അന്‍വറും കേരള നേതാക്കളും ദീര്‍ഘനേരം ചര്‍ച്ചനടത്തി. അതിന് ശേഷം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആന്റണി പറഞ്ഞു.

കേരളത്തിലെ നേതാക്കള്‍, യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അര്‍ത്ഥത്തിലും തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും പ്രവര്‍ത്തിക്കണമെന്നാണ് സോണിയ ഗാന്ധി നേതാക്കന്‍മാരോട് അഭ്യര്‍ഥിച്ചു. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുകയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കേരളം തിരിച്ചുപിടിക്കണമെന്നും സോണിയ അറിയിച്ചതായി ആന്റണി പറഞ്ഞു.

സ്ഥാനര്‍ഥികളില്‍ ഭൂരിഭാഗവും പുതുമുഖങ്ങള്‍ ആയിരിക്കും. അവരില്‍ തന്നെ ഗണ്യമായ വിഭാഗം ചെറുപ്പക്കാരും വനിതകളും ആയിരിക്കണമെന്നാണ് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രതിസന്ധിയിലാണ്. നവീനമായ രീതിയില്‍ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാന്‍ കേരള നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയുണ്ടാകും 5 വര്‍ഷം കൊണ്ട് ഇടുതുഭരണത്തിന്‍ കീഴില്‍ തകര്‍ന്നുപോയ കേരളം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും ആന്റണി പറഞ്ഞു.

Advertisment