ചരിത്ര വിജയമെന്ന് ഉമ്മൻ ചാണ്ടി; പിടിവാശിക്കാർക്കുള്ള മറുപടി എന്ന് എ.കെ ആന്റണി

author-image
Charlie
Updated On
New Update

publive-image

ഉമാ തോമസിന്റേത് ചരിത്ര വിജയമെന്ന് ഉമ്മൻ ചാണ്ടി.
25,084 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിച്ചത്. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. ഈ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

Advertisment

പിടിവാശിക്കാർക്കുള്ള മറുപടിയെന്നാണ് എ.കെ ആന്റണി ഉമാ തോമസിന്റെ വിജയത്തിൽ പ്രതികരിച്ചത്. പിണറായിയുടെ മുഖത്തേറ്റ അടിയെന്ന് കെ.സി വേണു​ഗോപാലും പ്രതികരിച്ചു.

തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോൺ​ഗ്രസ് എംപി ശശി തരൂരും രം​ഗത്ത് വന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ ഉമാ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. അവർക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളത്തിനും അഭിനന്ദനങ്ങൾ!. ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment