എകെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യം തള്ളി. മഹാരാഷ്ട്രയില്‍ ഇനിയും സര്‍ക്കാര്‍ രൂപീകരണം വൈകരുതെന്ന് നേതാക്കള്‍ക്ക് സോണിയയുടെ നിര്‍ദേശം. ബുധനാഴ്ച വീണ്ടും കോണ്‍ഗ്രസ് - എന്‍സിപി ചര്‍ച്ച

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബുധനാഴ്ച അന്തിമ ധാരണയ്ക്ക് നീക്കം. പൊതുമിനിമം പരിപാടിക്കും ബുധനാഴ്ച നടക്കുന്ന യോഗത്തോടെ അന്തിമ രൂപം നല്‍കിയേക്കും . ഇതിനായി ബുധനാഴ്ച ഉച്ചയ്ക്കുശേഷം ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് - എന്‍ സി പി നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ് .

കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളുമായി സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ഇത്.

എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണം നീളാനും ഇതായിരുന്നു കാരണം. എന്നാല്‍ മഹാരാഷ്ട്രാ വിഷയത്തില്‍ എത്രയുംവേഗം അന്തിമ തീരുമാനം എടുക്കണമെന്നാണ് നേതാക്കള്‍ക്ക് സോണിയ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ എന്‍സിപിയും കോണ്‍ഗ്രസും പിന്തുണയ്ക്കുന്നതിനാണ് സാധ്യത . നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചതെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ഇരു പാര്‍ട്ടികളും പിരിഞ്ഞു.

തുടര്‍ന്നാണ് എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കങ്ങളുമായി ശിവസേന രംഗത്ത് വന്നിരിക്കുന്നത്.

maharashtra
Advertisment