New Update
Advertisment
തിരുവനന്തപുരം: ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ തന്നെ മാധ്യമങ്ങളെ വേട്ടയാടിയെന്ന് മന്ത്രി എ.കെ. ബാലന്. പാലക്കാട് ജില്ലയിലെ തന്റെ സ്വാധീനം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിച്ചത്.
തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് സിപിഎം പ്രവര്‍ത്തകരല്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം. ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പത്രക്കാരെ ഭയന്ന് പിന്മാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.