Advertisment

ഒന്നര മാസത്തിനിടെ 504 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു, അനിയന്ത്രിതമായി വന്യജീവികളെ കൊല്ലാന്‍ അനുമതി നല്‍കാനാവില്ല. ക്ഷുദ്രജീവികളായി പൊടുന്നനെ പ്രഖ്യാപിക്കാനും കഴിയില്ല; വന്യജീവി സംരക്ഷണവും മനുഷ്യ ജീവന്‍ സംരക്ഷിക്കലും സര്‍ക്കാരിന്‍റെ കടമ; ഇവര്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശാസ്ത്രീയമാര്‍ഗം മുന്നിലില്ലെന്ന് വനംമന്ത്രി

New Update

ഡല്‍ഹി: വന്യജീവി സംരക്ഷണവും മനുഷ്യ ജീവന്‍ സംരക്ഷിക്കലും സര്‍ക്കാരിന്‍റെ കടമയെന്ന് വനംമന്ത്രി. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശാസ്ത്രീയമാര്‍ഗം മുന്നിലില്ലെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുടിയായി മന്ത്രി പറഞ്ഞു.

Advertisment

publive-image

ജനവാസകേന്ദ്രങ്ങളിലെ വന്യജീവിശല്യം അതീവ ഗുരുതര സാഹചര്യമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സോളര്‍ വേലിയും കിടങ്ങും നിര്‍മിക്കാന്‍ ശ്രമം നടത്തുന്നു. വനാതിര്‍ത്തിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും.

17 ഇടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും, 246 ജാഗ്രതാസമിതികളുണ്ടാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആശ്രിതനിയമനം നല്‍കണമെന്ന് സണ്ണിജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

അതിനിടെ, ഒന്നര മാസത്തിനിടെ 504 കാട്ടുപന്നികളെ വെടിവെച്ച് കൊന്നുവെന്ന് വനംമന്ത്രി. അനിയന്ത്രിതമായി വന്യജീവികളെ കൊല്ലാന്‍ അനുമതി നല്‍കാനാവില്ല. ക്ഷുദ്രജീവികളായി പൊടുന്നനെ പ്രഖ്യാപിക്കാനും കഴിയില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

ak sasindran
Advertisment