Advertisment

ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിച്ച് നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയെന്ന് സംസ്ഥാന സർക്കാർ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോൾ മാത്രം; മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തിൽ നേരത്തേ ഒരറിവും ഉണ്ടായിരുന്നില്ല; തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല; മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ

New Update

കൊച്ചി : മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ച് നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയെന്ന് സംസ്ഥാനസർക്കാർ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോൾ മാത്രമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തിൽ നേരത്തേ ഒരറിവും ഉണ്ടായിരുന്നില്ല. തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല. മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

''ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുക്കാൻ പാടില്ല ഇക്കാര്യത്തിൽ. നയപരമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യമാണ്. ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ വിവരം അറിഞ്ഞിട്ടില്ല'', എന്ന് എ കെ ശശീന്ദ്രൻ പറയുന്നു. ഏത് സാഹചര്യത്തിലാണ് തീരുമാനം എന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും വനംമന്ത്രി വ്യക്തമാക്കി.

ak sasindran
Advertisment