/sathyam/media/post_attachments/vK4PGbJDZHJ9eJjzRfdT.jpg)
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും എന്ത് തീരുമാനം എടുത്താലും സന്തോഷമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സ്ഥാനാർഥി നിർണയത്തിലെ പ്രധാന പരിഗണന വിജയസാധ്യതയ്ക്കാണ്. പാർട്ടിക്ക് കൂടുതൽ എംഎൽഎമാർ ഉണ്ടാകണം.
ഇത്ര തവണ മത്സരിച്ചവർ മാറണം എന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ചെറിയ പാർട്ടികൾ അങ്ങനെ തീരുമാനം എടുക്കാറില്ല. എന്നാൽ അങ്ങനെ ഒരു മാനദണ്ഡം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അത് പാർട്ടി പരിശോധിക്കുമെന്നും ശശീന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.