എല്ലാ താലൂക്കുകളിലും സ്ഥലം ലഭ്യമായാല്‍ ആര്‍ടിഓഫീസ് : മന്ത്രി എ കെ ശശീന്ദ്രന്‍

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Monday, February 17, 2020

കാസര്‍ഗോഡ്‌: സംസ്ഥാനത്തെ പുതുതായി രൂപീകരിച്ചതുള്‍പ്പെടെ എല്ലാ താലൂക്കുകളിലും സ്ഥലം ലഭ്യമാക്കിയാല്‍ അടുത്ത വര്‍ഷം തന്നെ ആര്‍ ടി ഓഫീസ് സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഭൂമിയുടെ ലഭ്യതക്കുറവ് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവാതിരിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ഇത് പ്രകാരം എല്ലാ താലൂക്കുകളിലും ആധുനിക സൗകര്യങ്ങളോടെയുള്ള പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. പ്രാകൃതമായ ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ നിന്നും അത്യാധുനിക സങ്കേതങ്ങളുടെ സഹായത്തോടെയുള്ള കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷനിലേക്ക് മാറുന്നത് അപകടരഹിതമായ ഗതാഗത സംവിധാനം ഉറപ്പു വരുത്താന്‍ സഹായിക്കും.

×