ആകാശ സുന്ദരി, കോമളാംഗി ! 'കൊഞ്ചുകവിത' ക്കു പിന്നാലെ ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ച് കവിതയുമായി മന്ത്രി ജി സുധാകരന്‍

New Update

ആലപ്പുഴ : നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ച് മന്ത്രി ജി സുധാകരന്റെ കവിത. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന ബൈപാസിനെ ആകാശ സുന്ദരി, കോമളാംഗി എന്നെല്ലാം അഭിസംബോധന ചെയ്യുന്ന കവിത സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. മന്ത്രി സുധാകരന്റെ 'കൊഞ്ചുകവിത' അടുത്തിടെ ഒട്ടേറെ ട്രോളുകള്‍ക്കു വിഷയമായി.

Advertisment

publive-image

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഇന്നലെയാണ് ബെപ്പാസ് നാടിന് സമര്‍പ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആദ്യ യാത്ര നടത്തി.

പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ബൈപാസ് യാഥാര്‍ഥ്യമായതോടെ അന്ത്യമായത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര സഹമന്ത്രിമാരായ വി കെ സിങ്, വി മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, എ എം ആരിഫ് എംഎംപി എന്നിവരും സന്നിഹിതരായിരുന്നു.<

g sudhakaran g sudhakaran poem
Advertisment