എ​കെ​ജി സെ​ന്‍റ​റി​ലെ കേ​ക്ക് മു​റി വി​വാ​ദം; തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​: ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെന്നും പരാതി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, May 17, 2021

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ൻറ​റി​ൽ ന​ട​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റ്റ് നേ​താ​ക്ക​ളും കേ​ക്ക് മു​റി​ച്ച്‌ ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി. തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ൻറ് എം. ​മു​നീ​റാ​ണ് ഡി​ജി​പി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കി​യ​ത്.

ജി​ല്ലാ ക​ള​ക്ട​ർ പു​റ​ത്തി​റ​ക്കി​യ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് നേ​താ​ക്ക​ളു​ടെ കൂ​ട്ടം​കൂ​ട​ലെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

×