പിണറായി സഖാവിന്റെ ശബ്ദം ഫോണിൽ മുഴങ്ങുമ്പോൾ എനിക്കത് വ്യക്തമായി കേൾക്കാം; ജയേട്ടൻ കളി കൂട്ടുകാരോട് എന്ന പോലെ... വിജയേട്ടാ നമ്മൾ 100 അടിക്കും; ആ സമയം 90 സീറ്റിൽ ആണ് എല്‍ഡിഎഫ്‌ മുന്നേറ്റം; എന്തായാലും ഇവർക്കിടയിൽ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്; ലാലേട്ടൻ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്; നടൻ ജയകൃഷ്ണൻ ! കുറിപ്പ് വൈറല്‍

author-image
admin
New Update

publive-image

മുഖ്യമന്ത്രി പിണറായി വിജയനും, നടന്‍ ജയകൃഷ്ണനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ജയകൃഷ്ണൻ അഭിനയിക്കുന്ന പുതിയ ചിത്രം ഒരു ത്വാതിക അവലോകനത്തിന്റെ സംവിധായകൻ കൂടിയാണ് അഖിൽ.

Advertisment

ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പിണറായി വിജയൻ, ജയേട്ടന്റെ (ജയകൃഷ്ണൻ) ഫോണിൽ വിളിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും ആ സൗഹൃദത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അഖിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്...

ലാലേട്ടൻ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്...മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടൻ നിങ്ങളുടെ നടൻ ജയകൃഷ്ണൻ

ഷൂട്ട് സമയം ജയേട്ടന്റെ ഫോണ് എന്റെ കൈയിലാണ്..അതിൽ ഒരു കാൾ വരുന്നു..ആദ്യം ബെൽ അടിച്ചു നിന്നപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല..രണ്ടാമതും ബെല്ലടിച്ചപ്പോൾ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാൻ ഫോണിൽ പേര് നോക്കി..പേര് വായിച്ചു ഞാൻ ഞെട്ടി..പിണറായി വിജയൻ CM calling..

തുടർച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യൻ വിളിക്കുന്നോ...ഞാനിത് സെറ്റിൽ മറ്റൊരു നടനോട് പറഞ്ഞപ്പോൾ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പർ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു..

എന്നാൽ പിന്നീടാണ് ഞാൻ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതൽ അറിയുന്നത്..ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഞാൻ ജയേട്ടന്റെ വീട്ടിൽ ആണ്..ഏതാണ്ട് 11 മണി ആയപ്പോൾ ജയേട്ടൻ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല..5 മിനിറ്റിനുള്ളിൽ തിരികെ വിളി വന്നു..ജയാ...ചെയ്തു തന്ന സഹായങ്ങൾക്ക് ഒരായിരം നന്ദി...

പിണറായി സഖാവിന്റെ ശബ്ദം ഫോണിൽ മുഴങ്ങുമ്പോൾ എനിക്കത് വെക്തമായി കേൾക്കാം...ജയേട്ടൻ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മൾ 100 അടിക്കും...ആ സമയം 90 സീറ്റിൽ ആണ് LDF മുന്നേറ്റം..എന്തായാലും ഇവർക്കിടയിൽ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്..

ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുൻ നിരയിൽ ജയേട്ടനും പിണറായി യുടെ ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളായി ഉണ്ടായിരുന്നു..മകളുടെ കല്യാണത്തിന് ജയേട്ടൻ പങ്കെടുത്തില്ല എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരിൽ ജയേട്ടനും ഉണ്ടായിരുന്നു..ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോൾ എനിക്ക് ഓർമ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്...

https://www.facebook.com/akhilktla/posts/4165633413496328

Advertisment