Advertisment

ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് നടപ്പാക്കാന്‍ പറ്റിയ സമയം ഇതാണെന്ന് ബി​ജെ​പി മ​ന്ത്രി സി.​ടി. ര​വി

New Update

ബം​ഗ​ളു​രു: ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യം ഇ​താ​ണെ​ന്നു ക​ര്‍​ണാ​ട​ക ബി​ജെ​പി മ​ന്ത്രി സി.​ടി. ര​വി. എ​ല്ലാ​വ​രും സ​മ​ത്വ​ത്തെ കു​റി​ച്ചു സം​സാ​രി​ക്കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

Advertisment

publive-image

ഭ​ര​ണ​ഘ​ട​ന​യു​ടെ 44ാം വ​കു​പ്പി​ല്‍ നി​ര്‍​ദേ​ശ​ക ത​ത്വ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ്. ഏ​തു മ​ത​വി​ഭാ​ഗ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രാ​യാ​ലും വി​വാ​ഹം, പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശം തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും എ​ല്ലാ​വ​ര്‍​ക്കും ഒ​രു നി​യ​മം എ​ന്ന​തു ന​ട​പ്പി​ലാ​ക്കാ​നാ​ണു ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

1980-ക​ളി​ല്‍ ബി​ജെ​പി രൂ​പി​ക​രി​ച്ച​തു മു​ത​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍​കോ​ഡ് പാ​ര്‍​ട്ടി​യു​ടെ അ​ജ​ണ്ട​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി ആ​ര്‍​ട്ടി​ക്കി​ള്‍ 370-നെ​കു​റി​ച്ച്‌ പ​റ​ഞ്ഞു, അ​ത് ന​ട​പ്പി​ലാ​ക്കി. അ​യോ​ധ്യ വി​ഷ​യം പ​റ​ഞ്ഞു, സു​പ്രീം​കോ​ട​തി അ​തി​ന് അ​നു​കൂ​ല​മാ​യ വി​ധി ന​ല്‍​കി. ഇ​പ്പോ​ഴാ​ണ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

akikritha civil code issue
Advertisment