ആനപ്പിണ്ടം ചായ കുടിക്കാന്‍ പ്രശ്‌നമില്ല, കാരണം ഞാന്‍ പതിവായി ഗോമൂത്രം കുടിക്കാറുണ്ട് !

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളുവുഡ് നടന്‍ അക്ഷയ് കുമാര്‍. ഇന്‍ ടു ദി വൈല്‍ഡ് എന്ന പരിപാടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം ലൈവിലാണ് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍.

Advertisment

publive-image

മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലെ ബെയര്‍ ഗ്രില്‍സിനൊപ്പമായിരുന്നു അക്ഷയ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം ലൈവ്. അക്ഷയ് കുമാറിനൊപ്പം ബെല്‍ ബോട്ടം എന്ന സിനിമയില്‍ അഭിനയിച്ച ഹുമ ഖുറേഷിയും ഇന്‍സ്റ്റഗ്രാം ലൈവില്‍ ഉണ്ടായിരുന്നു.

ഹുമ ഖുറേഷി ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെ കുറിച്ച് ചോദിച്ചപ്പോഴാണ് അത് തനിക്ക് പ്രശ്‌നമില്ലെന്നും, പതിവായി ഗോമൂത്രം കുടിക്കാറുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞത്. ആയുര്‍വേദത്തിലൂന്നിയാണ് ഗോമൂത്രം ദിവസേന കഴിക്കുന്നതെന്നും അക്ഷയ് പറഞ്ഞു.

film news akshay kumar cow urine
Advertisment