രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി അക്ഷയ് കുമാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 17, 2021

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. ഞായറാഴ്ച്ചയാണ് സംഭാവന നൽകിയ വിവരം അക്ഷയ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരാധകരോടും സംഭാവനകൾ നൽകാൻ താരം അഭ്യർത്ഥിച്ചിട്ടുണ്ട്.

സീതയെ തിരികെ കൊണ്ടുവരാൻ ലങ്കയിലെത്താൻ രാമായണത്തിൽ പാലം നിർമ്മിച്ച കഥ പറഞ്ഞാണ് അക്ഷയ് കുമാർ വീഡിയോ തുടങ്ങുന്നത്. പാലം നിർമ്മിക്കുന്നതിൽ സഹായിച്ച അണ്ണാനെ കുറിച്ച് പറഞ്ഞ് തുടങ്ങി അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിലേക്ക് എത്തുന്ന 2 മിനിറ്റ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

×