നവവത്സരത്തില്‍ നവ അദ്ധ്യായം തുറന്ന് ജി സി സി ഉച്ചകോടിക്ക് അല്‍ ഉലയില്‍ പരിസമാപ്തി, ഉപരോധ രാജ്യങ്ങള്‍ എല്ലാം ഖത്തറുമായി ബന്ധം പുനസ്ഥാപിച്ചു. ചരിത്ര ഉച്ചകോടിയുടെ കൊടിയിറങ്ങി.

author-image
admin
New Update

publive-image

റിയാദ്/അല്‍ ഉല: ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സഹകരണത്തിന്റെയും പാത വെട്ടി തുറന്ന് ഉപരോധ മുള്ളുകള്‍ മാറ്റി അല്‍ ഉലയില്‍ പുതിയ ചരിത്രമെഴുതി എകദിന ജി സി സി ഉച്ചകോടിക്ക് പരിസമാപ്തി. ലോകം കാത്തിരുന്ന ഗള്‍ഫ്‌ ഐക്യം പുനസ്ഥാപിക്കുന്ന ഉച്ചകോടിയാണ് അല്‍ ഉലയില്‍ കണ്ടത്. നാലു ഉപരോധ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്ന കരാറില്‍ കൈയൊപ്പ്‌ ചാര്‍ത്തി ഉപരോധമനസുകള്‍ സ്നേഹ മനസുകളായി.

Advertisment

publive-image

ഖത്തര്‍ അമീറുമായി സൗദി കിരീടാവകാശി ചര്‍ച്ച നടത്തുന്നു.

സൗദി തലസ്ഥാനമായ റിയാദില്‍സെന്റെറില്‍ നിന്ന് കുറച്ചു അകലെയായി ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ അല്‍ ഉലയില്‍ നടന്ന 41-ാമത് ജി.സി.സി ഉച്ചകോടി. ജി.സി.സിയുടെ ഇതുവരെയുള്ള ഉച്ചകോടിയില്‍ നിന്ന് വിത്യസ്തമായി ഒരു പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതായി യെന്ന്‍ ഗള്‍ഫ്‌ സഹകരണ കൗണ്സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ നയീഫ് ഫലാഹ് അല് ഹജ്റഫ് പറഞ്ഞു.

publive-image

ജി സി സി ഉച്ചകോടിയിലെ കരാറില്‍ പറയുന്ന ഏറ്റവും പ്രധാന കാര്യങ്ങള്‍ ഇവയാണ് രാഷ്ട്രീയ നിലപാടുകള് ഏകീകരിക്കുന്നതിലൂടെയും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതി ലൂടെയും ഗള്‍ഫ്‌ സഹകരണ കൗണ്സിലിന്‍റെ പങ്ക് ശക്തിപ്പെടുത്തുന്നതായി ഗള്‍ഫ്‌ ഉച്ചകോടി സ്ഥിരീകരിച്ചു. ഒരു രാജ്യത്തിന്‍റെയും പരമാധികാരം ലംഘിക്കപ്പെടുകയോ സുരക്ഷ ലക്ഷ്യമിടുകയോ ചെയ്യുന്നില്ലെന്ന് എല്ലാവരും അംഗീകരിച്ചു.

publive-image

ഗള്‍ഫ്‌ സഹകരണവും സഹോദരബന്ധവും പുനസ്ഥാപിക്കണമെന്ന് അല് ഉല കരാരര്‍ ആവശ്യപ്പെടുന്നു.ഒരു രാജ്യത്തിന്‍റെയും ആഭ്യന്തര കാര്യങ്ങളില് ഇടപെടരുതെന്നും ഗള്‍ഫ്‌ സുരക്ഷയ്ക്ക് നേരിടുന്ന ഭീഷണികളെ സംയുക്തമായി നേരിടാനും. സ്ഥിരതയ്ക്കും സുരക്ഷയ്ക്കു മായി പുതിയ അധ്യായം തുടങ്ങുകയാണ്. വെല്ലുവിളികളെ നേരിടാന്‍ ജിസിസി രാജ്യങ്ങല്‍ ക്കിടയില്‍ സൈനിക ഏകീകരണം വര്‍ദ്ധിപ്പിക്കാനും അല്‍ ഉലയ കരാര്‍ ആഹ്വാനം ചെയ്യുന്നു.

publive-image

ഉച്ചകോടിക്ക് ശേഷം ഗള്‍ഫ്‌ സഹകരണ കൗണ്സില്‍ (ജിസിസി) സെക്രട്ടറി ജനറല് നയീഫ് ഫലാഹ് അല് ഹജ്റഫും സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല് ബിനന്‍ ഫര്‍ഹാന്‍ അല്‍ സഊദും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ഉച്ചകോടിയുടെ അന്തസക്ത വിവരിച്ചു.

publive-image

ജി.സി. സി. അതിന്റെ ഒരുമിച്ചുള്ള മുന്നേറ്റത്തിന്‍റെ അഞ്ചാം ദശകത്തില് കൂടുതല്‍ പങ്കാളിത്ത ത്തിന്റെയും കരുത്തിന്റെയും ഐക്യത്തിന്റെയും ഒരു യൂണിയനെയാണ് പ്രതിനിധീകരി ക്കുന്നത്.  എല്ലാ മേഖലകളിലും ഏകോപനവും സമന്വയവും തുടരാനുള്ള കൗണ്സിലിന്‍റെ ഉറച്ച ലക്ഷ്യങ്ങള് കൈവരിക്കുന്നതിനുള്ള അംഗരാജ്യങ്ങളുടെ പ്രതിബദ്ധത ഈ ചരിത്ര ഉച്ചകോടി വരച്ചുകാട്ടുന്നു. ഈ പുതിയ യുഗത്തിലെ ജിസിസിയുടെ ഭാവി, വികസനം പ്രോത്സാഹിപ്പി ക്കുകയും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുകയും അംഗരാജ്യങ്ങളിലെ പൗരന്മാര്ക്ക് പ്രതീക്ഷയും അവസരവും നല്കുകയും ചെയ്യുന്നതാണ്.

publive-image

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്ന സൗദി , യു. എ. ഇ, ബഹറൈന്, ഈജിപ്ത് എന്നീ നാലു ഉപരോധ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കുവാന്‍ തീരുമാനിച്ചതായി ഖത്തറുമായുള്ള തര്ക്കം പൂര്ണമായും അവസാനിപ്പിക്കുകയും നയതന്ത്ര ബന്ധത്തിലേക്കുള്ള പൂര്‍ണ തിരിച്ചുവരവുമാണ് ഉച്ചകോടിയില് ഇന്ന് സംഭവിച്ചതെന്നും കരാര്‍ പ്രകാരം ഖത്തറും നാല് രാജ്യങ്ങളും തമ്മിലുള്ള പൂര്ണ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു. ബാക്കിയുള്ള എല്ലാ പ്രശ്‌നങ്ങളും സാധാരണ നിലയിലേക്ക് എത്തുമെന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല് ബിനന്‍ ഫര്‍ഹാന്‍ അല്‍ സഊദും പറഞ്ഞു.

publive-image

വിമാനം പുനരാരംഭിക്കുന്നത് ഉള്പ്പെടെയുള്ള നയതന്ത്രവും മറ്റ് ബന്ധങ്ങളും പുനസ്ഥാപി ക്കുന്നതിനുള്ള കരാര്‍ ഉടനെ നടപ്പാക്കുമെന്ന് ഉറപ്പുനല്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയും നല്ല വിശ്വാസവുമുണ്ടെന്ന് ഈജിപ്ത് അടക്കം പങ്കെടുത്ത ഗള്‍ഫ്‌  അറബ് രാജ്യങ്ങളുടെ സമ്മേളനത്തിനുശേഷം ഫര്‍ഹാന്‍  അല്‍ സഊദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ ശക്തിയോടെ ഗള്‍ഫ്‌ മേഖല അതിന്‍റെ പ്രതാപത്തിലേക്ക് തിരിച്ചു വരാന്‍ ഉതകുന്ന വിശാലമായ ചര്‍ച്ചക്കും നടപടികള്‍ക്കും തുടക്കം കുറിക്കാന്‍ അല്‍ ഉല ജി സി സി ഉച്ചകോടി മാറിയതായി രാഷ്ട്രിയ നിരീക്ഷകരും വിലയിരുത്തുന്നു.

publive-image
നേരത്തെ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഇറാനെതിരെ ആഞ്ഞടിച്ചിരുന്നു തീവ്രവാദ, വിഭാഗീയ പ്രവർത്തനങ്ങളിലൂടെ മേഖലയെ ഇറാന്‍ അസ്ഥിരപെടുത്തുന്നതായും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണ്.

publive-image

ഇറാനിയൻ ഭരണകൂടത്തിന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും കനത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും ഇറാനും കൂട്ടാളികളും നടത്തുന്ന വിനാശകരമായ ദൗത്യങ്ങളെ തടയാൻ ഒരുമിച്ച് പ്രവർത്തിക്കണം ഇറാന്‍റെ  ഇത്തരം അപകടം നിറഞ്ഞ പ്രവര്‍ത്തി അവസാനിപ്പിക്കാന്‍ ജിസിസി നേതാക്കൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടണമെന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ആഹ്വാനം ചെയ്തു. മേഖലയിൽ മുന്നേറുന്നതിനും ചുറ്റുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും കൂട്ടായ സഹകരണം വേണമെന്ന് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.

publive-image

സബാഹ് അൽ അഹ്മദ് കൈകൊണ്ട ഇരു രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത വിള്ളൽ ഭേദമാക്കാനുള്ള ശ്രമങ്ങളെ ഞങ്ങൾ വളരെയധികം നന്ദിയോടും അഭിമാനത്തോടെയും സ്മരിക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച അമേരിക്കയുടെ നടപടിയും ഏറെ പ്രശംസനീയമാണെന്നും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

publive-image

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒരുമിച്ച് ഒരേ കാറില്‍ സഞ്ചരിച്ചും പൗരാണിക ചരിത്രസ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്‍ഉലായിലെ വിവിധ പ്രദേശങ്ങള്‍ കണ്ടും ചിരിച്ചും കുശലം പറഞ്ഞും ഉപരോധമുറിവില്‍ അറ്റുപോയ ബന്ധങ്ങള്‍ തിരികെ പിടിച്ചും ലോകത്തിന് തന്നെ മാതൃകകാണിച്ച് ഗള്‍ഫില്‍ നിന്നുള്ള ഐക്യകാഹളത്തോടെ നാല്‍പ്പത്തിയൊന്നാം ജി സി സി ഉച്ചകോടിയുടെ കൊടിയിറങ്ങി.

publive-image

Advertisment