Advertisment

ഒരു വർഷം കൊണ്ട് 23 കുട്ടികളുടെ പിതാവായ അലന്‍ ഫാന്‍ രാജ്യത്തെ നിയമം ലംഘിച്ചു ! ഇനി ശിക്ഷാ നടപടിയിലേക്ക് !!

New Update

publive-image

Advertisment

ഒന്നും രണ്ടും മൂന്നുമൊന്നുമല്ല ഒരു വർഷം 23 കുട്ടികൾക്കാണ് അയാൾ അച്ഛനായത്. ആസ്‌ത്രേലിയയിലെ ബ്രിസ്‌ബേൺ നിവാസിയായ അലൻ ഫാൻ (Alan Phan) എന്ന 40 കാരൻ ബീജദാതാവ് ആണ് കഥയിലെ രാജകുമാരൻ.

ഇയാൾ ഒരു വർഷം 23 സ്ത്രീകൾക്ക് തൻ്റെ ബീജം നൽകിയിരുന്നതായും 23 സ്ത്രീകളും ആരോഗ്യമുള്ള കുട്ടികൾക്ക് ജന്മം നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ആസ്‌ത്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ നിയമമനുസരിച്ച് ഒരു വ്യക്തി 10 കുടുംബങ്ങൾക്ക് മാത്രമേ ബീജദാനം നടത്താൻ പാടുള്ളു എന്നാണ്. അതിൽ സ്വന്തം കുടുംബവും ഉൾപ്പെടും.

publive-image

ബീജദാനം നടത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ക്ലിനിക്കുകൾ വഴിമാത്രമേ പാടുള്ളൂവെന്നും പ്രത്യേക നിയമമുണ്ട്. അലൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

അലൻ ആദ്യം ബീജദാനം നടത്തിയതിൽ ജനിച്ച 9 കുട്ടികളും നല്ല അഴകും ആരോഗ്യവുമുള്ളവരായിരുന്നു. ഈ വിവരവും അദ്ദേഹത്തിൻ്റെ ബീജത്തിന്‍റെ വിജയ നിരക്കും മറ്റു പലരിലേക്കും കാട്ടുതീ പോലെ പടർന്നു.

അലന്റെ വാട്ട്സാപ്പിൽ അനവധി സ്ത്രീകളുടെ മെസ്സേജ് വന്നു. അവർക്കെല്ലാം അലന്റെ കുട്ടികളെ വേണമെന്നായി രുന്നു ആവശ്യം. നിയമപ്രകാരമുള്ള ബീജദാനം അവസാനിപ്പിച്ചിരുന്ന അലൻ അവരുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി അവർക്കെല്ലാം ബീജം ഡൊണേറ്റ് ചെയ്തു.

publive-image

രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കുകൾ വഴി നിയമവിരുദ്ധമായാണ് അയാൾ ഇത് നടത്തിയത്. അവയിൽ ചില ക്ലിനിക്കുകാർ തന്നെ അധികാരികളെ വിവരമറിയിക്കുകയായിരുന്നു.

വിക്ടോറിയൻ അസിസ്റ്റഡ് റീപ്രൊഡക്ടീവ് അതോറിറ്റി (VARTA) നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരു വർഷം അലൻ ബീജദാനം നടത്തിയ 23 സ്ത്രീകൾക്കും കുട്ടികളുണ്ടായതായി തെളിഞ്ഞിട്ടുണ്ട്.

എന്നാൽ ആസ്‌ത്രേലിയൻ നിയമമനുസരിച്ച് എന്തുശിക്ഷയാകും അലന് ലഭിക്കുക എന്നത് ഇനിയും വ്യക്തമല്ല. ആസ്‌ത്രേലിയിൽ ബീജത്തിന്‍റെ ഓൺലൈൻ ഡിമാൻഡ് വളരെ കൂടുതലാണ്. ബീജദാതാക്കൾ കുറവും.

publive-image

ബീജം ദാനം ചെയ്യുന്ന പുരുഷൻ അപ്രകാരം ജനിക്കുന്ന കുഞ്ഞിന്റെ പിതാവാണെങ്കിലും സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു ജനിക്കാത്തതിനാൽ കുട്ടിയുടെ മറ്റുള്ള ഉത്തരവാദിത്വങ്ങൾക്ക് അയാൾ ബാദ്ധ്യസ്ഥനാകുന്നില്ല എന്നാണ് വിക്ടോറിയയിലെ നിയമം പറയുന്നത്.

വിയറ്റ്‌നാം ഒറിജിനായ അലന്‍ ഫാന്‍ ഇന്ന് ലോകമാകെ പ്രസിദ്ധനാണ്. അദ്ദേഹത്തിൻ്റെ ബീജത്തിന് വളരെ ഹൈ ഡിമാൻഡാണുള്ളത്. കാരണം അതിൻ്റെ ഉയര്‍ന്ന വിജയ നിരക്ക് തന്നെയെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

voices
Advertisment