‘എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്; എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം.’;ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിനെടുത്ത കാലതാമസത്തെ ഓര്‍മ്മിപ്പിച്ച് കൊച്ചി സ്വദേശിയായ ഐടി വിദഗ്ധന്റെ കമന്റ് !

New Update

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിനെടുത്ത കാലതാമസത്തെ ഓര്‍മ്മിപ്പിച്ച് കൊച്ചി സ്വദേശിയായ ഐടി വിദഗ്ധന്റെ കമന്റ്. ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെയായിരുന്നു നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്നയാളുടെ പ്രതികരണം.

Advertisment

publive-image

‘എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്. എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നും ഓര്‍ക്കും ഈ പ്രോജക്ട് ഇങ്ങിനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്.എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം.’

പ്രതികരണത്തിന് താഴെ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളെ വിമര്‍ശിച്ചും അനുകൂലിച്ചും പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തി.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രിയും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുക. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്.

alappuzha bipass
Advertisment