/sathyam/media/post_attachments/U4Zxhne3a0xD8bas1nLz.jpg)
ആലപ്പുഴ: നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ബൈപ്പാസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യം ഉണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിപ്പ് ലഭിച്ചു.
1987 ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടതാണ്. തടസ്സങ്ങള്‍ മാത്രമായിരുന്നു എപ്പോഴും. ദേശീയപാതയിലെ കൊമ്മാടിയില്‍ നിന്ന് തുടങ്ങി കടലിനോട് ചേര്‍ന്ന് 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ ആണ് കളര്‍കോട് ദേശീയപാതയിലെത്തുക. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.