/sathyam/media/post_attachments/YzUmr1DRIFZq8dKKzQgp.jpg)
ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആലപ്പുഴ ജില്ലാ കമ്മിറ്റി. സീറ്റ് നിഷേധിച്ച കാര്യം പുനഃപരിശോധിക്കണം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒരു ജില്ലയ്ക്കായി ഇളവില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രതികളില്‍ സമ്മര്‍ദം ചെലുത്തി മൊഴികള്‍ സൃഷ്ടിക്കുന്നത് തുറന്നുകാട്ടുമെന്നും എ.വിജയരാഘവന്‍ പ്രതികരിച്ചു.