New Update
ആലപ്പുഴ: ആലപ്പുഴയില്‍ വാടക വീട്ടില്‍ വയോധിക ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറവ തൊഴിലാളി ഹരിദാസ് (72), ഭാര്യ സാവിത്രി (70) എന്നിവരാണ് മരിച്ചത്.
Advertisment
ഇന്നലെ സന്ധ്യയ്ക്ക് ലൈറ്റിടാത്തതില്‍ സംശയം തോന്നിയ വീട്ടുടമ എത്തിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഇവര്‍ക്ക് മക്കളില്ല.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടാത്തതിനാല്‍ മോഷണമൊന്നും നടന്നിട്ടില്ലന്ന നിഗമനത്തിലാണ് പോലീസ്. ഇന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്യും. രോഗിയായ ഭാര്യ ഹൃദയാഘാതത്താല്‍ മരിച്ചപ്പോള്‍, ഭര്‍ത്താവ് വിഷം കഴിച്ചതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.