പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും: മന്ത്രി എം.ബി. രാജേഷ്

author-image
neenu thodupuzha
New Update

ആലപ്പുഴ: പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുക ഉള്‍പ്പെടെ കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Advertisment

publive-image

ഇതു സംബന്ധിച്ച് പോലീസിന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാടപ്പൊഴിയുടേയും അനുബന്ധ തോടുകളുടെയും കനാലുകളുടെയും നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു  മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിലൂടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഹരിതകര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കാത്തവരുടെ കെട്ടിട നികുതിയില്‍ ഇത് കുടിശികയായി ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യം ശരിയായി വേര്‍തിരിച്ച് സംഭരിച്ച് അതത് സംവിധാനത്തിലൂടെ സംസ്‌കരിക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്തമാണ്.

കേരളത്തില്‍ അമൃത് പദ്ധതിയുടെ തുക വിനിയോഗത്തില്‍ രണ്ടാം സ്ഥാനമാണ് ആലപ്പുഴ നഗരസഭയ്ക്ക്. മാലിന്യ സംസ്‌കരണത്തില്‍ ആലപ്പുഴ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ 500 അമൃത് നഗരങ്ങളില്‍ ഒന്നായ ആലപ്പുഴ നഗരസഭയില്‍ ദ്രവമാലിന്യ സംസ്‌കരണം, പാര്‍ക്ക്, സ്‌റ്റോം വാട്ടര്‍ ഡ്രെയ്‌നേജ്, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നീ സെക്ടറുകളിലായി 201 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ 179 പദ്ധതികള്‍ പൂര്‍ത്തിയാക്കി. മറ്റുള്ളവ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 190.27 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

സ്‌റ്റോം വാട്ടര്‍ ഡ്രെയ്‌നേജ് സെക്ടറില്‍ 141 പദ്ധതികളിലായി 40.92 കോടി രൂപ ചിലവഴിച്ച് ഏകദേശം 48 കിലോമീറ്റര്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും തോടുകള്‍ വൃത്തിയാക്കി ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തു.

Advertisment