ആലപ്പുഴ മാര്‍ക്കറ്റിലെയും നഗരത്തിലെ കടകളിലെയും മോഷണം: തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

author-image
neenu thodupuzha
New Update

ആലപ്പുഴ: നഗരത്തിൽ വിവിധയിടങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. സൗത്ത്, നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട വഴിച്ചേരി മാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളിലും നഗരത്തിലെ വിവിധ കടകളിലും മോഷണം നടത്തിയ തൃശൂര്‍ ജില്ലയില്‍ കണ്ണിച്ചി പരിത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മഹേഷ്(30) ആണ് പിടിയിലായത്.

Advertisment

publive-image

ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. കടകളുടെ ഓട് ഇളക്കി മാറ്റിയും പൂട്ട് കുത്തിത്തുറന്നും മോഷണങ്ങള്‍ നടത്തിയ ഇയാളെ ആലപ്പുഴ സൗത്ത്, നോര്‍ത്ത് എന്നീ പോലീസ് സ്‌റ്റേഷനുകള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Advertisment