ആലപ്പുഴയില്‍ വീട്ടമ്മ പുന്നമട കായലില്‍ ചാടി ആത്മഹത്യ ചെയ്തു

New Update

ആലപ്പുഴ: വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി. തിരുവമ്പാടി വിനായക വീട്ടില്‍ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാള്‍ (50) ആണ് ആത്മഹത്യാ ചെയ്തത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

Advertisment

publive-image

പുന്നമട ജെട്ടിക്ക് സമീപം കായലിലാണ് വീട്ടമ്മ ചാടിയത് . മൃതദേഹം ഇന്നലെ രാവിലെ വേമ്പനാട്ട് കായലില്‍ നെഹ്റു ട്രോഫി വാര്‍ഡ് പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പ ബാധ്യത ആയതിനെ തുടര്‍ന്നാണ് ആത്മഹത്യ.

തിരിച്ചടവ് മുടങ്ങിയതോടെ അയല്‍ക്കൂട്ടങ്ങള്‍ക്ക് പണം നല്‍കിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

alappuzha suicide case5
Advertisment