10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ തമിഴ്നാട്ടിലെ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍ നിന്ന് കാണാതായി

New Update

publive-image

ചെന്നൈ: രാജ്യാന്തര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ തമിഴ്നാട്ടിലെ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍ നിന്ന് കാണാതായി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍ നിന്നും കാണാതായത്.

Advertisment

ലോകത്തിലെ ഏറ്റവും വലിയ ആമ ഇനങ്ങളിലൊന്നാണിത്. ആമ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം.

തമിഴ്നാട്ടിലെ പാര്‍ക്കില്‍ നിന്ന് കാണാതായ ആമയ്ക്ക് 80-100 കിലോഗ്രാം ഭാരമുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. 50 വയസാണ് പ്രായം കണക്കാക്കുന്നത്.

Advertisment