ആലപ്പുഴ: ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ കോട്ടയത്തെ ബന്ധുക്കളില്‍ പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇദ്ദേഹവുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 12 പേരില്‍ കോട്ടയം നഗരത്തിലെ ബന്ധുവീട്ടിലുള്ളവരുടെ സാമ്ബിള്‍ പരിശോധനാ ഫലമാണ് ലഭിച്ചത്.
/sathyam/media/post_attachments/pwHweFxUrQVqLJZmnsbs.jpg)
അതേസമയം, ആലപ്പുഴ സ്വദേശിയെ ഇവിടെ സന്ദര്‍ശിച്ച നാട്ടകം, ഈരാറ്റുപേട്ട സ്വദേശികളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും നിസാമുദ്ദീന്‍ സന്ദര്‍ശിച്ചവരെയും ഇവരില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെയും സാമ്ബിള്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരുന്നു നടപടി.