ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് വീ​ണ്ടും പൊ​ട്ടി: പ​മ്പിം​ഗ് പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Wednesday, February 24, 2021

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് വീ​ണ്ടും പൊ​ട്ടി. മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ഇ​ത് 56-ാമ​ത്തെ ത​വ​ണ​യാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. ഇ​തോ​ടെ പ​മ്പിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു.

കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്തു തൊ​ട്ട​ടു​ത്ത വ​ർ​ഷം മു​ത​ൽ ത​ക​ഴി-കേ​ള​മം​ഗ​ലം ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ട​ൽ തു​ട​ർ​ക്ക​ഥ​യാ​യി​രു​ന്നു. ഇ​വി​ടെ ഒ​ന്ന​ര​കി​ലോ​മീ​റ്റ​റി​ലെ പൈ​പ്പി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് ജ​ല​അ​തോ​റി​റ്റി ക​ണ്ടെ​ത്തു​ക​യും മാ​റ്റി​സ്ഥാ​പി​ക്കാ​ൻ പു​തി​യ പൈ​പ്പു​ക​ൾ എ​ത്തി​ച്ചിരുന്നു.

അ​ര​ല​ക്ഷം കു​ടും​ബ​ങ്ങ​ളാ​ണ് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

×