സഹോദരിയെ ഭര്‍ത്താവ് മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദ്ദിക്കുന്നു; ആലപ്പുഴയില്‍ സഹോദരി ഭര്‍ത്താവിനെ വയോധികന്‍ വെട്ടിക്കൊന്നു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Saturday, July 4, 2020

ആലപ്പുഴ: സഹോദരിയെ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ സഹോദരന്‍ വെട്ടിക്കൊന്നു.ആലപ്പുഴ കുമാരപുരത്താണ് സംഭവം. എരിക്കാവ് മൂന്നുകുളങ്ങരയില്‍ ശ്രീകുമാരപിള്ള ആണ് മരിച്ചത്. സംഭവത്തില്‍ വൃദ്ധനായ ഭാര്യാസഹോദരന്‍ കൃഷ്ണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട കുമാരപിള്ള സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് സൂചിപ്പിച്ചു.

×