Advertisment

ഇൻഷൂറൻസ് മെഡിക്കൽ ഡോക്ടേഴ്സ് സംസ്ഥാന സമ്മേളനം 26, 27 തിയതികളിൽ

New Update

ആലപ്പുഴ: കേരള ഗവന്മെൻ്റ് ഇൻഷൂറൻസ്മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ 32 മത് സംസ്ഥാന സമ്മേളനം 26, 27 തിയതികളിൽ ആലപ്പുഴ പഗോഡ റിസോർട്ടിൽ വെച്ച് നടക്കുമെന്ന് സ്റ്റേറ് പ്രസിഡൻ്റ് ഡോ-പി.കെ.വിനോദ് 'ജനറൽ സെക്രട്ടറി, ഡോ.എസ്.രാധാകൃഷ്ണൻ, പ്രോഗ്രാം കോ .ഓർഡിനേറ്റർ ഡോ.മുഹമ്മദ് റിയാസ് എന്നിവർ അറിയിച്ചു.

Advertisment

publive-image

26 ന് ഡോക്ടര്‍മാരുടെ കുടുബ സംഗമം സംഘടിപ്പിക്കും. 27 ന് രാവിലെ 8.30 മുൽ പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ, 9 മണി മുതൽ 10.30 വരെ ഡോ. ജാവീദ് അനീസ് ബോധവൽക്കരണ ക്ളാസ് , പതിനൊന്ന് മണിക്ക് പ്രതിനിധി സമ്മേളനം തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡൻ്റ് ഡോ-പി.കെ.വിനോദ് അദ്ധ്യക്ഷത വഹിക്കും. വകുപ്പ് ഡയറക്ടർ ഡോ.മാലിനി ,ജോ ഡയറക്ടർ, ഡോ. സി.എച്ച്. എസ്.മണി എന്നിവർ പങ്കെടുക്കും.

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കെ.ജി.എം.ഒ., കെ.ജി.എം.സി.ടി.എ, ഭാരവാഹികൾ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് സംഘടനയുടെ ജനറൽ ബോഡി യോഗം ചേരും.

Advertisment