ആലപ്പുഴ: എഴുപത്തിനാലാമത് റിപബ്ലിക് ദിനാഘോഷങ്ങള്‍ ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാവിലെ 8.40-ന് പരിപാടികൾ ആരംഭിച്ചു. രാവിലെ ഒമ്പതിന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ദേശീയപതാക ഉയര്‍ത്തി.
/sathyam/media/post_attachments/1svztytTpvTeEMLRyNQU.jpg)
വേദിയിലെത്തിയ വിശിഷ്ടാതിഥിയായ മന്ത്രിയെ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരികരിച്ചു. ദേശീയ പതാകയുയര്‍ത്തിയ ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് റിപബ്ലിക് ദിന സന്ദേശം നല്‍കി.
പോലീസിന്റെതുള്‍പ്പെടെ 14 പ്ലാറ്റൂണുകളും നാല് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുത്തു. മികച്ച പ്ലാറ്റൂണിനും ബാന്റിനുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.