New Update
ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി സംവിധായകന്‍ അലി അക്ബര്‍. ലൗ ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ല. അതിനാല്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും എന്നാണ് അലി അക്ബര്‍ പറയുന്നത്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തുന്നത്.
”ലവ് ജിഹാദ്’ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല, കോണ്‍ഗ്രസ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും” എന്നാണ് അലി അക്ബറിന്റെ പോസ്റ്റ്.
മമധര്‍മയില്‍ പഴയതു പോലെ പണം വരാത്തതിനാല്‍ അല്ലേ പുതിയ വെറുപ്പിക്കുന്ന പോസ്റ്റ് എന്നാണ് കമന്റുകളിലൂടെ പ്രേക്ഷകര്‍ ചോദിക്കുന്നത്. ചില കമന്റുകള്‍ക്ക് മറുപടിയും സംവിധായകന്‍ കൊടുത്തിട്ടുണ്ട്.
പോസ്റ്റുകളിലെ വെറുപ്പ് കൂടുന്നതിന് അനുസരിച്ചു അക്കൗണ്ടില്‍ മന്തന്‍ സംഘികള്‍ പണം ഇട്ടു കൊടുക്കും എന്ന കമന്റിന് അയ്നു നിനക്കെന്താടാ സംഘിയുടെ പണമല്ലേ എന്നാണ് സംവിധായകന്റെ മറുപടി.