‘ചില സഖാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു, മുഖ്യമന്ത്രിയുടെ പടം തന്നെ വെച്ച് കത്തിച്ചു, സ്‌നേഹം’! എല്‍ഡിഎഫ് വിജയദിനാഘോഷത്തെ പരിഹസിച്ച് അലി അക്ബര്‍

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: എല്‍ഡിഎഫ് വിജയദിനം ആഘോഷങ്ങളെ പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍. ചില സഖാക്കള്‍ മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് കത്തിച്ചു. അതില്‍ സന്തോഷമുണ്ടെന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisment

publive-image

പോസ്റ്റിന് താഴെ നിരവധി പേര്‍ അലി അക്ബറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയടക്കം ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ ദീപം തെളിയിച്ചാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു.

എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും വിജയദിനത്തില്‍ പങ്കെടുത്തു.

ali akbar fb post ali akbar FB post
Advertisment