സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം; ലോക്ക്ഡൗണിലേക്ക് പോയാല്‍ വിഷമകരമായ സാഹചര്യം ഉണ്ടാകുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി; ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കക്ഷിനേതാക്കള്‍ മുന്നോട്ടുവച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സർവകക്ഷിയോഗം. ലോക്ഡൗണിലേക്കു പോയാൽ വിഷമകരമായ സാഹചര്യം ഉണ്ടാകുമെന്നു യോഗത്തിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisment

രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

ഇപ്പോൾ ലോക്ഡൗണിലേക്കു പോകില്ല. ഈയാഴ്ച എന്തായാലും ലോക്ഡൗൺ ഉണ്ടാകില്ല. അങ്ങനെ ഒരു ഘട്ടമുണ്ടായാൽ അപ്പോൾ ആലോചിക്കും. രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചു. രോഗികളുടെ എണ്ണം മുൻ ദിവസത്തേക്കാൾ കുറഞ്ഞതും ആശ്വാസകരമാണ്’–മുഖ്യമന്ത്രി പറഞ്ഞു.

ക്രിയാത്മകമായ നിർദേശങ്ങള്‍ കക്ഷിനേതാക്കൾ മുന്നോട്ടുവച്ചു. അക്കാര്യം സർക്കാർ പരിശോധിച്ചു നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment