ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ.കെ.മോഹനന്‍റെ ബിരുദാനന്തര ബിരുദ യോഗ്യതകള്‍ ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്ക് പരാതി: ഒരേ കാലയളവവില്‍ രണ്ട് വ്യത്യസ്ത സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി: രണ്ട് ഡിഗ്രികളും രണ്ട് വ്യത്യസ്ത കാലയളവില്‍ പഠിച്ചതാണെന്നും ഇക്കാര്യം മെഡിക്കല്‍ കൗണ്‍സിൽ പരിശോധിച്ച് ശരിവച്ചതാണെന്നും ഡോ.കെ.മോഹനൻ

New Update

publive-image

Advertisment

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ.കെ.മോഹനന്‍റെ ബിരുദാനന്തര ബിരുദ യോഗ്യതകള്‍ ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്ക് പരാതി.

ഒരേ കാലയളവവില്‍ രണ്ട് വ്യത്യസ്ത സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയതിനെ ചോദ്യം ചെയ്താണ് പരാതി.

അതേസമയം രണ്ട് ഡിഗ്രികളും രണ്ട് വ്യത്യസ്ത കാലയളവില്‍ പഠിച്ചതാണെന്നും ഇക്കാര്യം മെഡിക്കല്‍ കൗണ്‍സിൽ പരിശോധിച്ച് ശരിവച്ചതാണെന്നും ഡോ.കെ.മോഹനൻ പ്രതികരിച്ചു.

1988-91 കാലയളവില്‍ കേരള സര്‍വകലാശാലക്ക് കീഴിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ഡി.റേഡിയോളജി ബിരുദം , ഇക്കാലയളവില്‍ തന്നെ ദില്ലിയിലെ അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് പിഡീയാട്രിക്സിലും എംഡി ബിരുദം. ഡോ.കെ.മോഹനന്‍റെ ഒരേ കാലയളവിലെ ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് സംശയമുയര്‍ത്തുന്നത്.

ഒരേ സമയം രണ്ട് സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ഡോ.മോഹൻ എങ്ങനെ പഠിച്ചെന്നാണ് ചോദ്യം. സര്‍ട്ടിഫിക്കറ്റുകൾ വ്യാജമാണോയെന്ന് കണ്ടെത്താൻ നടപടിയുണ്ടാകണമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisment