കണ്ണൂര്‍: ലക്കും ലഗാനുമില്ലാതെ കള്ള വോട്ടു കുത്തി ഭൂരിപക്ഷം കൂട്ടി ഇക്കുറി മേനി നടിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ധര്‍മ്മടത്തെ യു.ഡി.എഫ് നേതാക്കള്‍. സിപിഎം വ്യാജ വോട്ടായി ചേര്‍ത്ത ഏഴായിരം പേരുടെ പേരും വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ധര്‍മ്മടത്തെ യു.ഡി.എഫ് നേതാക്കള്‍.
ഏറ്റവും ചുരുങ്ങിയത് ഏഴു മുതല്‍ പതിനായിരം വരെ കള്ള വോട്ട് സിപിഎം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ചേര്‍ത്തിട്ടുണ്ടെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് പറഞ്ഞു. വ്യാജ വോട്ടുകളാണ് ഇങ്ങനെ ചേര്‍ത്തത്. സിപിഎം കാലാകാലങ്ങളിലായി ഇങ്ങനെയാണ് ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം ചുണ്ടികാട്ടി. ഈ വോട്ടുകളില്‍ എന്നോ മരണമടഞ്ഞവരും വിദേശങ്ങളില്‍ താമസിക്കുന്നവരും, മണ്ഡലത്തില്‍ നിന്നു തന്നെ വീടു മാറിപ്പോയവരും വിവാഹം കഴിച്ചതിനു ശേഷം ഭര്‍തൃ വീട്ടില്‍ താമസിക്കുന്നവരും എന്നിങ്ങനെ ഒറ്റ നോട്ടത്തില്‍ തന്നെ നോക്കിയാല്‍ ഇരട്ട വോട്ടാണെന്ന് വ്യക്തമാവുന്ന ഒട്ടേറെ പേരുകളുണ്ട് ‘
എന്നാല്‍ ഇതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ മാത്രം കാണുന്നില്ലെന്നാണ് യു.ഡി.എഫ് ധര്‍മ്മടം മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയാനന്ദന്‍ ചുണ്ടികാണിക്കുന്നത് ധര്‍മ്മടം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും പതിനായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ക്കാന്‍ സിപിഎം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സിപിഎം ചേര്‍ത്ത വ്യാജ വോട്ടുകളാണെന്നും ജയാ നന്ദന്‍ ആരോപിച്ചു.