ഇൻഡോർ : ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ ആശുപത്രിയിലേക്കു കൊണ്ടു പോയ രോഗി മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോറിലെ ബദ്‌വാലി ചൗക്കിയിൽ പാണ്ഡു ചന്ദനെ (60) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് തിങ്കളാഴ്ച പാണ്ഡുവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.
/sathyam/media/post_attachments/IMrWqLVf0cYa6MfPdJbg.jpg)
എന്നാൽ മരുന്നുകൾ നൽകി തിരിച്ചയച്ചു. പിറ്റേന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് വീട്ടുകാർ ആംബുലൻസിനായി ആശുപത്രിയിൽ വിളിച്ചെങ്കിലും നിഷേധിച്ചു. ഇതെതുടർന്ന് സ്കൂട്ടറിൽ മഹാര യശ്വന്ത്റാവു (എംവൈ) ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു.
എന്നാൽ ഇൻഡോർ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പ്രവീൺ ജാദിയ കുടുംബത്തിന്റെ ആരോപണം തള്ളി. ചൊവ്വാഴ്ച പാണ്ഡുവിനെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയിരുന്നെന്നും, എന്നിട്ടാണ് എംവൈ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. എംവൈ ഹോസ്പിറ്റൽ സൂപ്രണ്ട് പിഎസ് താക്കൂർ സംഭവം സ്ഥിരീകരിച്ചു.