സ്നേഹയെ ചേർത്തുപിടിച്ച് അല്ലു അർജുൻ, പെർഫക്ട് ജോഡിയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ

author-image
ഫിലിം ഡസ്ക്
New Update

ആക്ഷൻ, റൊമാൻസ്, ഡാൻസ് അങ്ങനെ അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനങ്ങൾ ഒരുപാടുണ്ട്. എന്നാൽ അതിനേക്കാൾ അപ്പുറമാണ് അല്ലു അർജുൻ എന്ന ഫാമിലി മാൻ. ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ പ്രണയിനിക്കൊപ്പമുള്ള മനോഹര ചിത്രമാണ്.

Advertisment

publive-image

ഭാര്യ സ്നേഹ റെഡ്ഡിയ്ക്കൊപ്പമുള്ള മനോഹര ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തെലുങ്ക് നടിയും താരത്തിന്റെ ബന്ധുവുമായ നിഹാരിക കോനിലാഡയുടെ വിവാഹനിശ്ചയത്തിന് എത്തിയപ്പോൾ എടുത്തതാണ് ചിത്രം. കുറപ്പ് ഷർട്ടും പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്.  ബേജ് കളര്‍ സല്‍വാറായിരുന്നു സ്നേഹയുടെ വേഷം.

പ്രിയതമയെ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുന്ന അല്ലുവിന്റെ ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്. മേഡ് ഫോർ ഈച്ച് അദറെന്നും മാതൃകാ ദമ്പതികളെന്നുമാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു നിഹാരികയുടെ വിവാഹനിശ്ചയം. അല്ലുവിനെ കൂടാതെ ചിരഞ്ജീവി, റാം ചരൺ എന്നിവരും കുടുംബസമേതം എത്തിയിരുന്നു.

allu arjun film news
Advertisment