മലയാള സിനിമ

എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്? പ്രതിഷേധവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ

ഫിലിം ഡസ്ക്
Wednesday, June 16, 2021

സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങൾക്ക് അനുമതി നൽകാത്തതിന് എതിരെ സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമാ പ്രവർത്തകർക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല എന്നാണ് അൽഫോൺസ് പുത്രുൻ ചോദിക്കുന്നത്. മറ്റുള്ളവർക്ക് ജോലി ചെയ്യാനാകുന്നുണ്ട്. എങ്ങനെയാണ് ഭക്ഷണം കഴിക്കാനും കുട്ടികളെ
പഠിപ്പിക്കാനുമൊക്കെ സിനിമ പ്രവർത്തകർക്ക് സാധിക്കുന്നത് എന്ന് അൽഫോൺസ് പുത്രൻ ചോദിക്കുന്നു.

അൽഫോൺസ് പുത്രന്റെ കുറിപ്പ്

എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്?. പാൽ വിൽക്കുന്നവർക്കും ഭക്ഷണം വിൽക്കുന്നവർക്കും ജോലി ചെയ്യാമെങ്കിൽ. എന്തുകൊണ്ട് സിനിമാ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചുകൂടാ. ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും, എങ്ങനെ ഞങ്ങൾ പാല് വാങ്ങിക്കും.

എങ്ങനെ ഞങ്ങൾ കുട്ടികളെ പഠിപ്പിക്കും. എങ്ങനെ ഞങ്ങൾ കുട്ടികൾക്കായി പെൻസിൻ ബോക്സ്
വാങ്ങിക്കും. എങ്ങനെയാണ് ഞങ്ങൾ പണം സമ്പാദിക്കുക?. സിനിമാ ചിത്രീകരണമെന്നത്
തിയറ്ററുകളിൽ സംഭവിക്കുന്നതല്ല. ഒരു ക്ലോസ് ഷോട്ടോ വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ രണ്ടു മീറ്ററോ അതിലധികമോ മാറിനിൽക്കണം. അപോൾ എന്തു ലോജിക് ആണ് നിങ്ങൾ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.

×