New Update
കൊല്ലം: മാമ്പഴത്തട വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി വനിതാ വ്ലോഗർ അമല അനു സഞ്ചരിച്ച കാർ വനപാലകര്‍ പിടികൂടി.
Advertisment
/sathyam/media/post_attachments/45f7gKGBXhleUrJPLoyv.jpg)
അമല അനുവിന്റെ സ്വദേശമായ തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തിൽ കേസെടുത്ത് രണ്ടാഴ്ചയായിട്ടും അമല അനുവിനെ പിടികൂടാനായിട്ടില്ല.
അതിനിടെ, അമല അനു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷയെ വകംവകുപ്പ് ഹൈക്കോടതിയിൽ എതിർക്കുമെന്നും ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us