അമരീന്ദര്‍ സിങ് സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, December 2, 2020

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ കരിനിയമങ്ങള്‍ പാസാക്കിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് എങ്ങനെ ഇത്ര താഴ്ന്ന നിലയിലുള്ള പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കെജ്‌രിവാള്‍ ചോദിച്ചു.

‘ഇത് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളല്ല. അങ്ങനെയാണെങ്കില്‍ രാജ്യത്തെ കര്‍ഷകര്‍ എന്തിനാണ് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നത്’, കെജ്രിവാള്‍ ചോദിച്ചു. നഗരത്തിലെ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍കാലിക ജയിലുകളാക്കി മാറ്റാനുള്ള ഡല്‍ഹി പോലീസിന്റെ ആവശ്യം നിരാകരിച്ചതില്‍ കേന്ദ്രത്തിന് വിരോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടായിരുന്നു. അവ ജയിലുകളാക്കാന്‍ അനുമതി നല്‍കാത്തതില്‍ അവര്‍ അഅസ്വസ്ഥരാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

×