Advertisment

അഴിഞ്ഞാടി ട്രെയിന്‍ കള്ളന്മാര്‍; ആമസോൺ, ഫെഡ്എക്സ് കാർ​ഗോ ട്രെയിനുകളിൽ മോഷണം, ലോസ് ആഞ്ചലസിൽ മോഷണക്കേസുകളിൽ വർധന, ട്രാക്കില്‍ ചിതറി ഓണ്‍ലൈന്‍ പായ്ക്കറ്റുകള്‍ !

New Update

ലൊസാഞ്ചലസ്: അമേരിക്കയില്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ ബുക്ക് ചെയ്തവര്‍ ഏറെ ദിവസങ്ങളായി കാത്തിരിപ്പ് തുടരുകയാണ്. പലര്‍ക്കും പറഞ്ഞ ദിവസം സാധനങ്ങള്‍ എത്തുന്നില്ല. കാരണം അവരുടെ സാധനങ്ങള്‍ ട്രെയിനില്‍ വച്ചു തന്നെ മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

Advertisment

publive-image

ലോസ് ഏഞ്ചൽസിലെ റെയിൽവേയിൽ ഓരോ ദിവസവും ഡസൻ കണക്കിന് ചരക്ക് കാറുകൾ കള്ളന്മാർ തകർത്ത് മോഷണം നടത്തുന്നുവെന്ന് എഎഫ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്റ്റേഷനുകളിലും ട്രെയിൻ നിർത്തുമ്പോഴാണ് കള്ളന്മാർ മോഷണം നടത്തുന്നത്. ഓൺലൈനിൽ വാങ്ങുന്ന പാക്കേജുകളാണ് കൊള്ളയടിക്കുന്നത്.

അഡ്രസ് എഴുതിയ പായ്ക്കറ്റുകള്‍ തുറന്നനിലയില്‍ ലൊസാഞ്ചലസിലെ റെയില്‍വേ പാളത്തില്‍ കിടക്കുന്നുണ്ട്. ആമസോണ്‍, ടാര്‍ഗറ്റ്, യുപിഎസ്, ഫെഡെക്‌സ് എന്നീ കമ്പനികളുടെ പായ്ക്കറ്റുകളാണ് ഇത്തരത്തില്‍ ട്രെയിനില്‍നിന്നു കള്ളന്മാര്‍ തട്ടിയെടുക്കുന്നത്.

സ്‌റ്റേഷനടുത്തേക്ക് ട്രെയിന്‍ എത്തുമ്പോള്‍ ചാടിക്കയറുന്ന മോഷ്ടാക്കള്‍ കണ്ടെയ്‌നറുകളുടെ താഴ് കട്ടറുകള്‍ കൊണ്ടു പൊളിച്ചാണ് സാധനങ്ങള്‍ തട്ടിയെടുക്കുന്നത്. പാക്കറ്റുകളിൽ നിന്നെല്ലാം മോഷ്ടിച്ചതിന് ശേഷം ഒഴിഞ്ഞ ബോക്സുകൾ റെയിവേ ട്രാക്കുകളിൽ ഉപേക്ഷിക്കും.

അമേരിക്കയിലെ പ്രധാന മെയിൽ ഓർഡർ, കൊറിയർ കമ്പനികളായ ആമസോൺ, ടാർഗെറ്റ്, യുപിഎസ്, ഫെഡ്‌എക്‌സ് എന്നിവ ഈ അടുത്ത മാസങ്ങളിലുണ്ടായ മോഷണങ്ങളാൽ ബാധിക്കപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനുവരി 1 മുതൽ ഓരോ ദിവസവും 90-ലധികം കണ്ടെയ്‌നറുകളാണ് നശിപ്പിക്കപ്പെടുന്നത്. 2021 ഡിസംബർ അവസാനത്തോടെ ക്രിസ്‌മസ് ഷോപ്പിംഗ് വർധിച്ചതിന് ശേഷം കേസുകളും ഇത്രയധികം വർധിച്ചത്.

2020 ഡിസംബര്‍ മുതല്‍ ലൊസാഞ്ചലസ് കൗണ്ടിയില്‍ ഇത്തരം മോഷണത്തില്‍ 160 ശതമാനം വര്‍ധനവുണ്ടായെന്നാണ് റെയില്‍ ഓപ്പറേറ്ററായ യൂണിയന്‍ പസിഫിക്ക് പറയുന്നത്. കഴിഞ്ഞ വര്‍ഷം 5 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. 2020 ഒക്‌ടോബറിന് അപേക്ഷിച്ച് 2021 ഒക്‌ടോബറില്‍ മോഷണം 356 ശതമാനം വര്‍ധിച്ചു.

ട്രെയിന്‍ ജീവനക്കാര്‍ക്കു നേരെയുള്ള അക്രമവും വര്‍ധിച്ചിട്ടുണ്ട്. ക്രിസ്മസ് ഷോപ്പിങ്ങിനിടെയാണ് മോഷണം കുത്തനെ കൂടിയത്. ലൊസാഞ്ചലസ് കൗണ്ടിയില്‍ മാത്രം പ്രതിദിനം ശരാശരി 90 കണ്ടെയ്‌നറുകള്‍ എങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന് യൂണിയന്‍ പസിഫിക് അറിയിച്ചു.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നൂറിലേറെ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചെറിയ ഫൈന്‍ അടച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ തിരിച്ചിറങ്ങുന്നതാണ് മോഷണം കൂടാന്‍ കാരണമെന്ന് റെയില്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.

ട്രെയിനുകൾ നിർത്തുന്നതുവരെ കാത്തിരിക്കുന്ന മോഷ്ടാക്കൾ പിന്നീട് ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ച് ബോഗികളുടെ പൂട്ടുകള്‍ തകര്‍ത്ത് മോഷണം നടത്തും. വില കുറഞ്ഞതും, വിൽക്കാൻ പറ്റാത്തതുമായ സാധനങ്ങൾ ഉപേക്ഷിക്കും.

യൂണിയൻ പസഫിക് മോഷണം കുറയ്ക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. വിന്യസിച്ചിരിക്കുന്ന ഡ്രോണുകളുടെ എണ്ണം വർധിപ്പിച്ച് കമ്പനി തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. 2021ലെ അവസാന മൂന്ന് മാസത്തിനുള്ളിൽ മാത്രം നൂറിലധികം പേരെയാണ് അതിക്രമിച്ചു കടക്കൽ, നാശനഷ്ടം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment