New Update
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. മിസിസിപ്പിയും ജോര്‍ജിയയുമാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. രണ്ടിടങ്ങളിലെയു ഗവര്‍ണര്‍മാരാണ് അടച്ചിടലിന് ഉത്തരവിട്ടത്.
Advertisment
ആളുകള്‍ പൂര്‍ണമായും വീടുകളില്‍ തന്നെ കഴിയണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. സമീപ നഗരമായ ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധയേത്തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മിസിസിപ്പിയും ജോര്‍ജിയയും അടച്ചിടുന്നത്. ഫ്ളോറിഡയില്‍ ബുധനാഴ്ച അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു.