കോ​വി​ഡ് 19 നാ​വി​ക സേ​ന​യു​ടെ ക​പ്പ​ല്‍ താ​ത്കാ​ലി​ക കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​മെ​ന്ന് ട്രംപ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 7, 2020

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് ബാ​ധ അ​മേ​രി​ക്ക​യില്‍ വര്‍ധിച്ചതോടെ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ല്‍ താ​ത്കാ​ലി​ക കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. യു​എ​സ്‌എ​ന്‍​സ് കം​ഫ​ര്‍​ട്ട് എ​ന്ന ഭീ​മ​ന്‍ ക​പ്പ​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കു​ക.

കോ​വി​ഡ് സ​മ​യ​ത്ത് മ​റ്റ് ചി​കി​ത്സ​ക​ള്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്ക് ചി​കി​ത്സ​ക​ള്‍ എ​ത്തി​ക്കാ​നാ​ണ് ക​പ്പ​ല്‍ . ന്യൂ​യോ​ര്‍​ക്ക് തീ​ര​ത്താണ് നിലവില്‍ കപ്പലുള്ളത്. 1,000 കി​ട​ക്ക​ക​ളാ​ണ് ഈ ​ക​പ്പ​ലി​ല്‍ ഉ​ള്ള​തെ​ന്നാ​ണ് വി​വ​രം. സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കപ്പല്‍ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി തു​റ​ന്ന് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

×