അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ണ്‍​സി​നിലെ മ​ദ്യ​നി​ര്‍​മാ​ണ​ശാ​ല​യില്‍ വെ​ടി​വ​യ്പ്; ആ​റ് പേ​ര്‍ മ​രി​ച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, February 27, 2020

മി​ല്‍​വാ​ക്കി: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ണ്‍​സി​നി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. ബു​ധ​നാ​ഴ്ച​യാണ് വി​സ്കോ​ണ്‍​സി​നി​ലെ മി​ല്‍​വാ​ക്കി​യി​ലു​ള്ള മ​ദ്യ​നി​ര്‍​മാ​ണ​ശാ​ല​യില്‍ വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

മദ്യനിര്‍മാണശാലയിലെ ജീ​വ​ന​ക്കാ​ര​ന്‍ മ​റ്റു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളും ജീ​വ​നൊ​ടു​ക്കി. അ​തേ​സ​മ​യം വെ​ടി​വ​യ്പി​ല്‍ എ​ത്ര പേ​ര്‍ മ​രി​ച്ചെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​കി​ല്ലെ​ന്ന് മി​ല്‍​വാ​ക്കി മേ​യ​ര്‍ ടോം ​പ​റ​ഞ്ഞു.വെ​ടി​വ​യ്പി​നെ സം​ബ​ന്ധി​ച്ചോ അ​ക്ര​മി​യെ കു​റി​ച്ചോ പോ​ലീ​സ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

×