വാഷിംഗ്ടണ്‍: കൊവിഡിനെ തുരത്തുകയെന്നത് മാത്രമാണ് നിലവില്‍ ലോകരാജ്യങ്ങളുടെ ഏക ലക്ഷ്യം. അതിനായുള്ള ഗവേഷണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. അമേരിക്കയില്‍ പെന്‍സില്‍വാനിയയിലുള്ള ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ് കൊവിഡ് പ്രതിരോധത്തിനായുള്ള പുതിയ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണം മൃഗങ്ങളില്‍ വിജയകരമായിരുന്നു. തുടര്‍ന്ന് മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു.
/sathyam/media/post_attachments/pOP7GXa4zAMASAJ5p0jL.jpg)
പരീക്ഷണത്തിന്റെ ഭാഗമായി ഐ.എന്‍.ഒ-4800 എന്നു പേരിട്ടിരിക്കുന്ന സിന്തറ്റിക് ഡി.എന്‍.എ വാക്‌സിന്റെ രണ്ടു ഡോസ് വീതം കന്‍സാസ് സിറ്റി റിസര്‍ച്ച് ലാബിലെ അമ്പതോളം ആരോഗ്യപ്രവര്‍ത്തകരില്‍ പരീക്ഷിക്കും. പ്രത്യേകം നിര്‍മ്മിച്ച വാതകം രോഗിയില്‍ കുത്തിവച്ച് അതുവഴി ശരീരത്തിലെ കോശങ്ങള്‍ക്ക് കൊവിഡ് വൈറസിനെതിരെ ആന്റിബോഡി നിര്‍മ്മിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കും.
വൈറസിന്റെ ജനിതക കോഡിന്റെ ഒരു ഭാഗം കൃത്രിമ ഡി.എന്‍.എയില്‍ ഗവേഷകര്‍ പാക്കേജായി ചേര്‍ക്കുകയായിരുന്നു. ഇത് വാക്‌സിന്‍ രൂപത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം രോഗപ്രതിരോധത്തിനായുള്ള ആന്റിബോഡി ഉത്പാദിപ്പിക്കും. അമേരിക്കയില്‍ സിയാറ്റിലിലുള്ള കൈസര്‍ പെര്‍മനന്റ് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം. ചൈനീസ് ഗവേഷകരുമായി ചേര്‍ന്ന് ചൈനയിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനും ഇനോവിയോ ശ്രമിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us