മൈനസ് 40 ഡിഗ്രിയില്‍ വരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള സംവിധാനം; കൊടുംശൈത്യത്തെ നേരിടാന്‍ തയ്യാറെടുപ്പുകള്‍; കിഴക്കന്‍ ലഡാക്കില്‍ സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ; വീഡിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 27, 2020

ന്യൂഡല്‍ഹി: കൊടുംശൈത്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ ഡെംചോക് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ.

ടി 90, ടി 72 ടാങ്കുകള്‍, മൈനസ് 40 ഡിഗ്രിയില്‍ വരെ പ്രവര്‍ത്തിക്കുന്ന ബിഎംപി 2 ഇന്‍ഫന്‍ട്രി കോംപാക്ട് വാഹനങ്ങള്‍ തുടങ്ങിയവ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കൊടുംശൈത്യത്തിലും സുരക്ഷ ശക്തമാക്കാനുള്ള നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

×