മുംബൈ: സുശാന്തിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടി ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വീഡിയോ വൈറലാകുന്നു. നടി കങ്കണ റണൗത്തിന് ശേഷം ജിയയുടെ അമ്മ റാബിയ ഖാന്‍ സിനിമാ മാഫിയയെക്കുറിച്ച് സംസാരിച്ചതിനു ശേഷമാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. 2004 മുതല്‍ ജിയയുടെയും മഹേഷ് ഭട്ടിന്റെയും ഈ വിഡിയോ വൈറലാണ്.
ബോളിവുഡ് മാഫിയ ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ മകളുടെ മരണത്തിന് കാരണം ബോളിവുഡിലെ ചില അദൃശ്യ ശക്തികളാണെന്നും റാബിയ പറഞ്ഞിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനും ജിയയുടെ മരണത്തിലും സമാനതകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ഇത് രണ്ടും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും റാബിയ കുറ്റപ്പെടുത്തി. ആസൂത്രണം ചെയ്ത കൊലപാതകം തന്നെയാണ് ജിയയുടെയും സുശാന്തിന്റെയുമെന്ന് അവര്‍ പറഞ്ഞു.
ജിയ കടുത്ത വിഷാദരോഗിയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. അതില്‍ ഒരാളാണ് മഹേഷ് ഭട്ട്. അവളുടെ സംസ്‌കാരചടങ്ങില്‍ എത്തിയ അദ്ദേഹം ജിയയ്ക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞു. മകള്‍ക്ക് അങ്ങനൊരു രോഗം ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. എന്നോട് മിണ്ടാതിരിക്കാനാണ് അന്ന് അദ്ദേഹം പറഞ്ഞത്. ജിയയ്ക്ക് വിഷാദരോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ഉത്സാഹിച്ചത് മഹേഷ് ഭട്ട് ആയിരുന്നുവെന്നും റാബിയ പറഞ്ഞു.
അയാള്‍ ബോളിവുഡ് മാഫിയയുടെ നാവാണ്. പറയാന്‍ കഴിയാത്തയത്രയും ദുരന്തമാണ് അയാള്‍. പതിനാറാം വയസ്സില്‍ എന്റെ മകള്‍ അയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതു മുതല്‍ അയാള്‍ എന്നെ ഭയപ്പെടുത്തുകയായിരുന്നു. അവളെ ഒറ്റയ്ക്ക് വിട്ടേക്കാന്‍ എന്നോട് നിരന്തരം പറയുമായിരുന്നു. എനിക്കെങ്ങനെ അവളെ ഉപേക്ഷിക്കാന്‍ കഴിയും? എനിക്ക് നീതി വേണം. ഈ സത്യങ്ങളെല്ലാം ഞാന്‍ എല്ലാവരോടും വിളിച്ച് പറയും- റാബിയ പറഞ്ഞു.
https://www.instagram.com/bollywoodmedialove/?utm_source=ig_embed
സുശാന്തിന്റെയും ജിയയുടെയും മരണം ആരൊക്കെയോ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ ഫലമാണെന്ന് അവര്‍ പറയുന്നു. സ്‌നേഹം നടിച്ച് കൂടെ ക്കൂടുന്ന കാമുകന്‍/ കാമുകി. അതിന് ശേഷം അവരുടെ വീട്ടുകാരില്‍ നിന്ന് അകറ്റുന്നു. പിന്നീട് പണം തട്ടിയെടുക്കുന്നു. മാനസികമായി തളര്‍ത്തി കടന്നുകളയുന്നു- ഇതാണ് ജിയയ്ക്കും സുശാന്തിനും സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.